ന്യൂഡല്‍ഹി ഫെബ്രുവരി 7: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനും പരിശോധനക്കുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരെ നിയമിക്കാനായി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ അനുവദിച്ചു. നാലാഴ്ചക്കം സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവാഭരണത്തിന്‍റെ ചുമതല സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി ഇതിന്റെ വിശ്വസ്യത പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെ പ്രത്യേക പ്രതിനിധിയായി ചുമതലപ്പെടുത്തി.
തിരുവാഭരണത്തിന്റെ മേല്‍നോട്ടാവകാശം ആര്‍ക്കെന്നതില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ക്ക് ഇടയില്‍ തര്‍ക്കം മുറുകിയതോടെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. തിരുവാഭരണത്തിന്റെ സുരക്ഷയില്‍ കോടതിക്ക് ആശങ്കയുണ്ടെന്ന് ജസ്റ്റിസ് രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. തിരുവാഭരണം മുഴുവനായി ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ എണ്ണം വ്യക്തമാക്കുന്നതിനാണ് രാമചന്ദ്രന്‍ നായരെ നിയമിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ അനുവദിച്ചത്.