ന്യൂഡല്‍ഹി ഫെബ്രുവരി 5: ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ സമാപനം. വോട്ടെടുപ്പ് ഫെബ്രുവരി 8നാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഡല്‍ഹി പ്രചാരണത്തില്‍ നിന്ന് ശ്രദ്ധ മാറ്റിയിരുന്നു. ബിജെപി ക്യാമ്പില്‍ തുടക്കത്തില്‍ ഒരാവേശവും ദൃശ്യമല്ലായിരുന്നു.
അരവിന്ദ് കെജ്രിവാളിന്‍റെ റോഡ് ഷോകള്‍ ഡല്‍ഹി തെരുവുകളെ ഇളക്കിമറിച്ചു. സ്കൂളും ആശുപത്രിയും സ്ത്രീകളുടെ ബസ് യാത്രയും ചര്‍ച്ചയായപ്പോള്‍ ബിജെപിക്ക് മറുപടി ഇല്ലായിരുന്നു. പിന്നീട് അമിത് ഷായും യോഗി ആദിത്യനാഥും അനുരാഗ് ഠാക്കൂറും തെരുവിലിറങ്ങി ബിജെപിയുടെ അജണ്ടയിലേക്ക് ചര്‍ച്ച തിരിച്ച് കൊണ്ടുവന്നു.