ന്യൂഡല്‍ഹി ഫെബ്രുവരി 3: ശബരിമല യുവതി പ്രവേശന കേസില്‍ വിശാല ബഞ്ച് വാദം കേള്‍ക്കേണ്ട പരിഗണന വിഷയങ്ങള്‍ക്ക് സുപ്രീംകോടതി ഇന്ന് അന്തിമ രൂപം നല്‍കും. അഭിഭാഷകര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച ഉപചോദ്യങ്ങളടക്കം ഉള്‍പ്പെടുത്തിയ പരിഗണന വിഷയങ്ങളുടെ പട്ടിക ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. പത്ത് ദിവസത്തിനകം വാദങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആവശ്യപ്പെട്ടു.
പരിഗണന വിഷയങ്ങളില്‍ ഇന്ന് അന്തിമ തീരുമാനം ആയാല്‍ ഇന്നുമുതലോ അടുത്ത ആഴ്ചയിലോ വാദം കേള്‍ക്കാന്‍ തുടങ്ങും. വിശാല ബഞ്ച് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കുക.