സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് സംബന്ധിച്ച് ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്

കോഴിക്കോട് ഫെബ്രുവരി 3: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘടനപ്രതിനിധികള്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇന്ധന വില വര്‍ദ്ധനവ് പരിഗണിച്ച് മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയാക്കി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങള്‍.

നവംബര്‍ 22ന് ഇതേ ആവശ്യമുന്നയിച്ച് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗതമന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →