സംസ്ഥാനത്ത് നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കോഴിക്കോട് ഫെബ്രുവരി 3: സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഫെബ്രുവരി 20ന് മുന്‍പ് സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു. ബസ് ഉടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു പറഞ്ഞു.

മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്.

Share
അഭിപ്രായം എഴുതാം