കൊച്ചി ഫെബ്രുവരി 1: യൂണിയന്‍ ബജറ്റില്‍ കേരളത്തിന് 15236.64 കോടി രൂപ നികുതി വിഹിതമായി വകയിരുത്തി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തി. കോഫി ബോര്‍ഡിന് 225 കോടി, റബ്ബര്‍ ബോര്‍ഡിന് 221.34 കോടി, തേയില ബോര്‍ഡിന് 200 കോടി, സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി.
കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി മാറ്റി വച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 218.40 കോടി മാറ്റിവച്ചിട്ടുണ്ട്.