തിരുവനന്തപുരം ഫെബ്രുവരി 1: ‘എഡ്ജ് 2020’ എന്ന് പേരിട്ട ബഹിരാകാശ കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന സ്പേസ് പാര്‍ക്ക് ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശ സാങ്കേതിക വിദ്യകളിലൂടെ ഉണ്ടായ പ്രധാന മാറ്റങ്ങളെക്കുറിച്ച് ഉച്ചക്കോടി ചര്‍ച്ച ചെയ്യും. ലോകമെമ്പാടുമുള്ള ബഹിരാകാശ വിദഗ്ദ്ധരും വ്യവസായ പ്രമുഖരുമാണ് രണ്ട് ദിവസത്തെ ഉച്ചക്കോടിക്കെത്തിയത്. ഐഎസ്ആര്‍ഒ, എയര്‍ബേസ്, സ്പെയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലുള്ളവരും പങ്കെടുത്തു. കൊളറാഡോയിലെയും ആസ്ട്രിയയിലെയും പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുമായും ഉച്ചക്കോടിയില്‍ ധാരണപത്രം ഒപ്പിടും.