മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ഇന്ന്

ന്യൂഡല്‍ഹി ഫെബ്രുവരി 1: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് 11 മണിക്ക് ലോക്സഭയില്‍ അവതരിപ്പിക്കും. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. ഒമ്പത് മണിയോടെ ബജറ്റ് ഫയലുകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ തിരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി 10.15ന് പാര്‍ലമെന്റില്‍ മന്ത്രിസഭാ യോഗം ചേരും. ഇത്തവണയും ബജറ്റ് ഫയലുകള്‍ പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് നിര്‍മ്മല സീതാരാമന്‍ കൊണ്ടുവന്നത്.

രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വളര്‍ച്ച മുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റ് പ്രതീക്ഷയോടെയാണ് സാമ്പത്തിക വാണിജ്യ മേഖല കാത്തിരിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുന്ന ബജറ്റാകുമെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം