തിരുവനന്തപുരം ജനുവരി 28: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബൈജു കീഴടങ്ങി. രാവിലെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇതോടെ പ്രതിപ്പട്ടികയിലുള്ള എട്ട് പേരും പിടിയിലായി. ജെസിബി ഉടമ സജു, ടിപ്പര്‍ ഉടമ ഉത്തമന്‍, ജെസിബി ഡ്രൈവര്‍ വിജിന്‍, ടിപ്പര്‍ ഡ്രൈവര്‍ ലിനു, മിഥുന്‍, ലാല്‍കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തെളിവെടുപ്പ് ഉടന്‍ നടന്നേക്കും.
അനുവാദമില്ലാതെ മണ്ണെടുത്തത് ചോദ്യം ചെയ്തതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാട്ടാക്കട സ്വദേശി സംഗീതിനെ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. രാത്രിയില്‍ സംഭവത്തെപ്പറ്റി പോലീസില്‍ വിളിച്ച് അറിയിച്ചെന്നും സമയത്ത് എത്താതെ പോലീസ് കാണിച്ച അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.