ബെയ്ജിങ് ജനുവരി 28: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. തലസ്ഥാനമായ ബെയ്ജിങ്ങിലും രോഗം കണ്ടെത്തി. അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാന്‍ നഗരത്തില്‍ നിന്ന് ഒഴിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ന്യൂഡല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും.