വുഹാന്‍ ജനുവരി 25: വുഹാനില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ്ങാണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 57 പേര്‍ വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്.
കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്കും ഓസ്ട്രേലിയയില്‍ ഒരാള്‍ക്കും രോഗം സ്ഥരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലുള്ള മലയാളി നഴ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. ഇവരെ രണ്ട് ദിവസത്തിനകം ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും ജിദ്ദ കോണ്‍സുലേറ്റ് വ്യക്തമാക്കി.