തൃശൂര്‍ ജനുവരി 23: പുതുക്കാട് നിയോജക മണ്ഡലത്തില്‍ ഇന്ന് പണിമുടക്ക്. പാലിയേക്കരയില്‍ പ്രദേശവാസികളാണ് ജനകീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുതിയ സൗജന്യ പാസുകള്‍ അനുവദിക്കാത്തതും ഫാസ്ടാഗിലേക്ക് മാറുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നില്ലെങ്കിലും സ്വകാര്യ ബസുകള്‍ ഓടുന്നില്ല. ടോള്‍ പ്ലാസ പരിസരത്ത് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും.