മംഗളൂരു ജനുവരി 20: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തു നിര്‍വീര്യമാക്കിയെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ ഡോ പി എസ് ഹര്‍ഷ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിലെ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രാവിലെ ഒരു ബാഗ് കണ്ടെത്തിയത്. ഇതിലാണ് ടൈമറിന്റെ രൂപത്തിലുള്ള സ്ഫോടകവസ്തു ഉണ്ടായിരുന്നത്. തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് ബോംബ് സ്‌ക്വാഡും മംഗളൂരു റേഞ്ച് ഐജി അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വിമാനത്താവളത്തില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വിമാനത്താവളത്തിലെ സര്‍വ്വീസുകളെ സംഭവം ബാധിച്ചിട്ടില്ല. 500 മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്.