പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും

അമരീന്ദര്‍ സിങ്

ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു.

ദേശീയ പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെയാകും പഞ്ചാബ് സര്‍ക്കാരിന്റെ പ്രമേയം. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.

പൗരത്വ നിയമഭേദഗതിക്കെതിരെ നേരത്തെ കേരള നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനയാണ് പാസാക്കിയത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം