പൗരത്വ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്

ലഖ്നൗ ജനുവരി 14: ദേശീയ പൗരത്വ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്. ഇതിന്റെ ഭാഗമായി 75 ജില്ലകളുള്ള സംസ്ഥാനത്തെ 21 ജില്ലകളില്‍ ഇതിനോടകം കണക്കെടുപ്പ് നടത്തി അഭയാര്‍ത്ഥികളെ തിരിച്ചറിഞ്ഞെന്ന് യുപി മന്ത്രി ശ്രീകാന്ത് ശര്‍മ്മ അറിയിച്ചു. പുതുക്കിയ പൗരത്വ നിയമം നടപ്പാക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇതിനോടകം എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ 21 ജില്ലകളിലായി നടത്തിയ വിവരശേഖരണത്തിലൂടെ 32,000 അഭയാര്‍ത്ഥികളെ തിരിച്ചറിഞ്ഞു. സംസ്ഥാന വ്യാപകമായി കണക്കെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും തുടര്‍ന്ന് വിശദവിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുമെന്നും ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →