മുംബൈ ജനുവരി 9: അധോലോക കുറ്റവാളി ഇജാസ് ലക്ദാവാലയെ വ്യാഴാഴ്ച മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പട്നയില്‍ വെച്ചാണ് ഇജാസ് പോലീസ് ആന്റി എക്റ്റോഷന്‍ സെല്ലിന്റെ (എഇസി) പിടിയിലായത്. കഴിഞ്ഞ 20 വര്‍ഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു ഇജാസ് ലക്ദാവാല. കവര്‍ച്ച, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ 27 കേസുകള്‍ നിലവിലുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.
ഡിസംബര്‍ 28ന് ഇജാസ് ലക്ദാവാലയുടെ മകള്‍ സോണിയ ലക്ദാവാലയെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖകളിലൂടെ ഉണ്ടാക്കിയ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സോണിയ അറസ്റ്റിലായത്. മകള്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും അയാളെക്കുറിച്ച് മകള്‍ സോണിയ ഒരുപാട് വിവരങ്ങള്‍ പോലീസിനോട് പറഞ്ഞെന്നും ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്തോഷ് റസ്തോഗി പറഞ്ഞു.