പൗരത്വ നിയമഭേദഗതി: ജാമിയ മിലിയ സര്‍വ്വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി ജനുവരി 7: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്. ക്യാമ്പസ് ഇന്നലെ തുറന്നതോടെ പ്രതിഷേധ സമരത്തിലേക്ക് നിരവധി വിദ്യാര്‍ത്ഥികളെത്തി. ചില പഠന വകുപ്പിലെ പരീക്ഷ പൂര്‍ത്തിയാക്കാത്തതിനാല്‍ ക്ലാസ് വൈകുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ അറിയിച്ച് യശ്വന്ത് സിന്‍ഹ, ബ്രിന്ദ കാരാട്ട് എന്നിവര്‍ ഇന്നലെ ജാമിയയില്‍ എത്തിയിരുന്നു. പോലീസ് നടപടിയില്‍ തകര്‍ന്ന ക്യാമ്പസ് ലൈബ്രറിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡിസംബര്‍ 15നാണ് ക്യാമ്പസ് അടച്ചിട്ടത്. പോലീസ് ക്യമ്പസില്‍ കയറിയതും വിദ്യാര്‍ത്ഥികളെ തല്ലിയതും വിവാദമായിരുന്നു. പ്രതിഷേധ സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →