പൗരത്വ നിയമഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

അമിത് ഷാ

ജയ്പൂര്‍ ജനുവരി 3: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബിജെപി ഈ വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ഷാ പ്രസംഗത്തില്‍ വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമം വായിച്ചിട്ട് അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വരൂവെന്നും വായിച്ചില്ലെങ്കില്‍, നിയമം ഇറ്റാലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി സഹായിക്കാമെന്നും ഷാ പറഞ്ഞു.

കോണ്‍ഗ്രസ് തെറ്റായ വിവരങ്ങള്‍ പരത്തി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് ചെയ്യുന്നതെന്നും ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിച്ചിട്ടുള്ളതെന്നും ഇപ്പോഴഉ അതുതന്നെയാണ് ചെയ്യുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ ഇത് തണുപ്പിക്കാനാണ് ബിജെപി രാജ്യവ്യാപകമായി പ്രചാരണത്തിന് തുടക്കം കുറിച്ചത്. 8866288662 എന്ന നമ്പറില്‍ വിളിച്ച് നിയമ ഭേദഗതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് അമിത് ഷായുടെ ആഹ്വാനം. നിയമഭേദഗതിയെ അനുകൂലിച്ച് റാലികള്‍ നടത്തുകയാണ് പാര്‍ട്ടി.

Share
അഭിപ്രായം എഴുതാം