കൊച്ചി ജനുവരി 1: മരടിലെ പ്രദേശവാസികളോട് സര്‍ക്കാരിന് അവഗണനയെന്ന് മുന്‍മന്ത്രി കെ ബാബു. പ്രദേശവാസികളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയാല്‍ വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഇനി 10 ദിവസം ബാക്കിനില്‍ക്കെ പ്രദേശവാസികള്‍ നിരാഹാരസമരത്തിലാണ്. ഫ്ളാറ്റിന് സമീപത്തുള്ള വീടുകള്‍ക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ചും നാട്ടുകാര്‍ക്ക് സംശയങ്ങളുണ്ട്.