മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്

മുംബൈ ഡിസംബര്‍ 30: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാറിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. അജിത് പവാറിന് പുറമെ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

ദേവേന്ദ്ര ഫഡ്നാവിസിനൊപ്പവും നേരത്തെ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വിദ്യാഭവനില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കോണ്‍ഗ്രസില്‍ നിന്ന് 12 പേരും എന്‍സിപിയില്‍ 16 പേരും ശിവസേനയില്‍ നിന്ന് 15 പേരുമാണ് ഉദ്ധവ് താക്കറെ മന്ത്രിസഭയിലേക്കെത്തുക.

Share
അഭിപ്രായം എഴുതാം