കോഴിക്കോട് ഡിസംബര്‍ 30: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്താകമാനം സിവില്‍ നിയമലംഘന സമരങ്ങള്‍ നടക്കണമെന്ന് ജിഗ്നേഷ് മേവാനി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജിഗ്നേഷ് കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
ദേശീയ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്നും ജിഗ്നേഷ് മേവാനി വിമര്‍ശിച്ചു. സിറിയയിലേതുപോലുള്ള കലാപ സാഹചര്യമാണ് ഉത്തര്‍പ്രദേശിലുള്ളതെന്നും പോലീസ് നരനായാട്ട് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.