ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത: മരണം പത്തായി

ലഖ്നൗ ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ ശക്തമാകുന്നതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. സമരങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇന്റര്‍നെറ്റ് നിയന്ത്രണം പലയിടത്തും തുടരുന്നു. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍ എന്നിവിടങ്ങളിലാണ് മരണങ്ങളുണ്ടായത്.

പോലീസിന്റെ ഔദ്യോഗിക കണക്കില്‍ മരിച്ചവരുടെ എണ്ണം ആറാണ്. മരിച്ചവരാരും പോലീസ് വെടിവെപ്പിലല്ല മരിച്ചതെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് പറഞ്ഞു. 50 പോലീസുകാര്‍ക്ക് പരിക്കേറ്റു. ലഖ്നൗവില്‍ മൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിലെല്ലാം സേനകളെ വിന്യസിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം