പൗരത്വ ഭേദഗതി നിയമം: സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ സംഗമങ്ങള്‍ നടത്തും. കാസര്‍കോട് ജില്ലയില്‍ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

മുന്‍ കെപിസിസി പ്രസിഡന്റ്‌ എംഎം ഹസ്സന്‍ (തിരുവനന്തപുരം), കൊടിക്കുന്നില്‍ സുരേഷ് (കൊല്ലം), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ (പത്തനംതിട്ട), ഡീന്‍ കുര്യാക്കോസ് എംപി (ഇടുക്കി), കെസി വേണുഗോപാല്‍ (ആലപ്പുഴ), കെസി ജോസഫ് എംഎല്‍എ (കോട്ടയം), വിഡി സതീശന്‍ (എറണാകുളം), ബെന്നി ബഹനാന്‍ എംപി (തൃശ്ശൂര്‍), ശശി തരൂര്‍ എംപി (കോഴിക്കോട്), എംകെ രാഘവന്‍ എംപി (വയനാട്), കെ സുധാകരന്‍ എംപി (കണ്ണൂര്‍) എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് ജില്ലകളില്‍ ജനമുന്നേറ്റ സംഗമങ്ങള്‍ നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →