ഇസ്ലാമാബാദ് ഡിസംബര്‍ 20: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിന് മുന്‍പ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി. മൂന്നംഗ ബഞ്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച മുഷറഫിന് വധശിക്ഷ വിധിച്ചത്. രോഗബാധിതനായ മുഷറഫ് ദുബായില്‍ ചികിത്സയിലാണ്.
വധശിക്ഷ വിധിച്ച ബഞ്ചിന്റെ തലവന്‍ പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫീസുകളും സുപ്രീംകോടതിയും സ്ഥിതി ചെയ്യുന്ന തെരുവാണിത്.