പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തം: കര്‍ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ

ന്യൂഡല്‍ഹി ഡിസംബര്‍ 19: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെയും മറ്റും പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ബംഗളൂരുവും മംഗലാപുരവും ഉള്‍പ്പടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

ചെങ്കോട്ടയില്‍ റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ മൊബൈല്‍ സേവനം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം പിന്‍വലിക്കുന്ന മുറയ്ക്ക് സേവനം പുനരാരംഭിക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം