നടിയെ ആക്രമിച്ച കേസ്: മൊബൈല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്‍റെ ഹര്‍ജി

കൊച്ചി ഡിസംബര്‍ 19: നടി ആക്രമിക്കപ്പെട്ട കേസിലെ മൊബൈല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിക്കും. ഈ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നതാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

Share
അഭിപ്രായം എഴുതാം