ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 30ന് പ്രത്യേക പരീക്ഷ

തിരുവനന്തപുരം ഡിസംബര്‍ 18: സംസ്ഥാനത്ത് ഇന്നലെ നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന് അര്‍ധവാര്‍ഷിക പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം 30ന് പ്രത്യേക പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്കൂളുകളില്‍ പ്രത്യേക ചോദ്യക്കടലാസ് തയ്യാറാക്കി ക്ലാസ് പരീക്ഷയാണ് നടത്തുക. നിര്‍ദ്ദേശം ഉടന്‍ നല്‍കുമെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.

ഹര്‍ത്താലില്‍ പലയിടത്തും വ്യാപക പ്രതിഷേധം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് എത്താനായില്ല. വാഹനങ്ങള്‍ തടഞ്ഞതും യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അസൗകര്യമുണ്ടാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →