പൗരത്വ ഭേദഗതി നിയമത്തിനെതിരെ മെഗാറാലിയുമായി മമത

കൊല്‍ക്കത്ത ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലിനെതിരെ മെഗാറാലിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നിന്ന് ആരംഭിച്ച റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് അനുയായികളും പങ്കെടുത്തു. ജോരസാങ്കോ താകുര്‍ ബാരിയിലാണ് റാലി സമാപിക്കുക. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് മമത അറിയിച്ചു.

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ നേരത്തെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. റാലി നടത്താനുള്ള മമതയുടെ തീരുമാനത്തെ ഭരണഘടന വിരുദ്ധമായാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. സാധാരണ നില പുനഃസ്ഥാപിക്കാന്‍ മമത ശ്രദ്ധ ചെലുത്തണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം