കൊച്ചി ഡിസംബര്‍ 14: ടോള്‍ പിരിവിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനിരിക്കെ കൊച്ചിയിലും തൃശ്ശൂര്‍ പാലിയേക്കരയിലും കനത്ത തിരക്ക്. 40 ശതമാനത്തില്‍ താഴെ വാഹനങ്ങളാണ് ഫാസ്ടാഗ് എടുത്തിട്ടുള്ളത്. ഫാസ്ടാഗ് എടുത്തവര്‍ക്ക് ഇത് റീചാര്‍ജ്ജ് ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ദേശീയ പാതയിലെ ടോളുകളിലൂടെ സഞ്ചരിക്കുന്ന ലോറി, ടാക്സി ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്തുന്നത് എങ്ങനെയാണെന്ന് അറിയാത്തതാണ് പ്രധാന കാരണം. നിലവില്‍ ടോള്‍ ബൂത്തുകളില്‍ ഒരു കൗണ്ടര്‍ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടത്തി വിടുന്നത്. ബാക്കി കൗണ്ടറുകളില്‍ പണം നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്.