ന്യൂഡല്‍ഹി ഡിസംബര്‍ 12: ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 18നാണ് ചേരുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷയാകും. അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചരക്കു സേവന നികുതി ഉയര്‍ത്തിയേക്കും. വരുമാനം വര്‍ദ്ധിപ്പിക്കണമെന്ന സമ്മര്‍ദ്ദത്തെതുടര്‍ന്നാണിത്. ജിഎസ്ടി വരുമാനം വന്‍തോതില്‍ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരതുക നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
നിലവിലുള്ള സ്ലാബുകള്‍ നാലില്‍ നിന്ന് മൂന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. അഞ്ചുശതമാനത്തില്‍ നിന്ന് ജിഎസ്ടി നിരക്കുകള്‍ കൂട്ടണമെന്ന അഭിപ്രായമാണ് സംസ്ഥാനങ്ങളില്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നത്.