പിഎസ്എല്‍വിയുടെ അന്‍പതാം ദൗത്യം വിജയകരം

ശ്രീഹരിക്കോട്ട ഡിസംബര്‍ 11: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയും വഹിച്ച് പിഎസ്എല്‍വിയുടെ അമ്പതാം കുതിപ്പ്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബിആര്‍ ഒന്നിനെയും വിദേശ രാജ്യങ്ങളുടെ 9 ഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്എല്‍വിയുടെ ക്യുഎല്‍ പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം.

അഞ്ചുവര്‍ഷം കാലാവധിയുള്ള 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബിആര്‍-1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. എസ് ആര്‍ ബിജുവാണ് അമ്പതാം ദൗത്യത്തിന്‍റെ ഡയറക്ടര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →