നിര്‍ഭയ കേസ്: ആരാച്ചാരാകാന്‍ തയ്യാറെന്ന് പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കത്ത്

ന്യൂഡല്‍ഹി ഡിസംബര്‍ 11: ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസന്‍. രാമനാഥപുരം പോലീസ് അക്കാദമിയിലെ ഹെഡ്കോണ്‍സ്റ്റബിളാണ് സുഭാഷ്.

നിര്‍ഭയ ക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഇല്ലെന്ന കാര്യം മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നത്. ക്ഷമിക്കാന്‍ കഴിയാത്ത തെറ്റാണ് അവര്‍ ചെയ്തത്. അവര്‍ക്കുള്ള ശിക്ഷ വൈകരുത്. ഈ ജോലിക്ക് തനിക്ക് പ്രതിഫലം വേണ്ടെന്നും സുഭാഷ് വ്യക്തമാക്കി. ആരാച്ചാര്‍ ആകാന്‍ തയ്യാറാണെന്ന് കാണിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ ആറിന് അയച്ച കത്തിന് മറുപടി വരാന്‍ കാത്തിരിക്കുകയാണെന്നും സുഭാഷ് പറഞ്ഞു. അഞ്ച് പ്രതികളാണ് കേസില്‍ വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →