ന്യൂഡല്‍ഹി ഡിസംബര്‍ 10: രാജ്യത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവ് അധീര്‍ രജ്ഞന്‍ ചൗധരിയാണ് മോദിക്കെതിരെ സഭയില്‍ തുറന്നടിച്ചത്. എല്ലാത്തിനെപ്പറ്റിയും സംസാരിക്കുന്ന പ്രധാനമന്ത്രി ഈ പ്രശ്നത്തില്‍ നിശബ്ദനാണ്. രാജ്യം മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിന്നും റേപ് ഇന്‍ ഇന്ത്യയിലേക്ക് പതുക്കെ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നാവ്, തെലങ്കാന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അധീര്‍ രജ്ഞന്‍ ചൗധരി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സഭയില്‍ സംസാരിച്ചത്.