ശബരിമലയില്‍ വിമാനത്താവളം: നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി

കണ്ണൂര്‍ ഡിസംബര്‍ 9: ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം മികവുറ്റതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. കണ്ണൂര്‍ വിമാനത്താവളം അതിവേഗത്തില്‍ ലാഭകരമാകുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കിയാലിന് ആവശ്യമായ പിന്തുണയെല്ലാം സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം