ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി: അഭിമാനനിമിഷം

ശിവാംഗി

കൊച്ചി ഡിസംബര്‍ 2: ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ അഭിമാനനിമിഷമായിരുന്നു അത്. ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി മുസാഫര്‍പൂര്‍ സ്വദേശി ശിവാംഗി. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ എകെ ചൗള ശിവാംഗിക്ക് അനുമതി പത്രം നല്‍കി. രണ്ട് ഘട്ടങ്ങളിലായി ഒരു വര്‍ഷം നീണ്ട കഠിന പരിശീലനത്തിന് ഒടുവിലാണ് ശിവാംഗി തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

പത്തു വയസ്സുള്ളപ്പോള്‍ ആണ് പൈലറ്റ് എന്ന മോഹം ശിവാംഗിയില്‍ ഉടലെടുത്തത്. കാലങ്ങളായുള്ള തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ശിവാംഗി. നാവികസേനയ്ക്കിത് അഭിമാനനിമിഷമാണെന്ന് വൈസ് അഡ്മിറല്‍ എകെ ചൗള പറഞ്ഞു. കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്ക് വരണമെന്നും ചൗള പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി 370 വനിതകളാണ് നിലവില്‍ നാവിക സേനയിലുള്ളത്.

Share
അഭിപ്രായം എഴുതാം