169 പേരുടെ പിന്തുണ നേടി ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ

മുംബൈ നവംബര്‍ 30: മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിന് ലഭിച്ചത്. സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സഭയില്‍ ബഹളം വച്ചു.

മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസവോട്ടെടുപ്പ് നടത്തിയിട്ടില്ലെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപകമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ഫഡ്നാവിസ് ആരോപിച്ചു.

Share
അഭിപ്രായം എഴുതാം