വാട്സ് ആപ്പ് ചോര്‍ത്തല്‍: വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി നവംബര്‍ 28: രാജ്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാട്സ് ആപ്പ് സന്ദേശം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപ്പെട്ടെന്നും രവിശങ്കര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. ചാരപ്രവൃത്തി നടക്കുന്നുവെന്ന് അറിഞ്ഞിട്ടും സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കാത്തതെന്തുകൊണ്ടാണെന്ന സിപിഎമ്മിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും വാട്സ് ആപ്പിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും രവിശങ്കര്‍ പ്രതികരിച്ചു. മെസേജിംഗ് ആപ്പുകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തും. ചാരപ്രവൃത്തിയെക്കുറിച്ച് ഒരു കേസ് പോലും കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടില്ല. വാര്‍ത്ത വന്നതിന് പിന്നാലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം