ഒസാക്ക സര്‍വ്വകലാശാലയുമായി സഹകരണത്തിന് ധാരണ

ഒസാക്ക നവംബര്‍ 26: കേരളത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ ജെന്‍റ കവഹാരയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.

വിവിധ മേഖലകളില്‍ കേരളത്തിലെ സര്‍വ്വകലാശാലകളുമായി സഹകരിക്കുന്നത് ഒസാക്ക സര്‍വ്വകലാശാല ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഡോ കവഹാര പറഞ്ഞു. ആദ്യപടിയെന്നുള്ള നിലയ്ക്കാണ് ക്രെഡിറ്റ് കൈമാറ്റത്തിന് സൗകര്യങ്ങളുള്ള സാന്‍ഡ് വിച്ച് കോഴ്സുകള്‍ ആരംഭിക്കുന്നത്.

Share
അഭിപ്രായം എഴുതാം