ഷഹ്‌ലയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി നവംബര്‍ 22: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി പിണറായി വിജയന് കത്തയച്ചു. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവനാണ് ക്ലാസ് മുറിയില്‍വെച്ച്നഷ്ടമായതെന്ന് രാഹുല്‍ കത്തില്‍ വ്യക്തമാക്കി. ഷഹ്‌ലയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെടുന്നു.

ഗുണനിലവാരമുള്ള സ്കൂളുകള്‍ സൃഷ്ടിക്കുന്നതില്‍ കേരള സര്‍ക്കാര്‍ എന്നും മുന്‍പന്തിയിലാണ്. വയനാട് ലോക്സഭ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഓഡിറ്റ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോടും പൊതു വിദ്യാഭ്യാസ വകുപ്പിനോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം