യുഎപിഎ കേസ്: താഹയുടെയും അലന്റെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി

കോഴിക്കോട് നവംബര്‍ 18: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളേക്ക് മാറ്റി. ഈ മാസം 30 വരെ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും ഇവരെ അയക്കുക. അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ ഉസ്മാന്‍ ആണെന്നാണ് പോലീസ് നിഗമനം. ഉസ്മാന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.

അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്നതിനിടയില്‍ മൂന്നാമന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതിനിടയില്‍ അയാളുടെ ബാഗ് പോലീസിന് കിട്ടി. അതില്‍ നിന്നുമാണ് മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന പോസ്റ്ററുകളും രേഖകളുമൊക്കെ ലഭിച്ചത്.

Share
അഭിപ്രായം എഴുതാം