സര്‍ക്കാര്‍ രൂപീകരിക്കലില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, രാജ്യ നിര്‍മ്മാണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിതിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരി

മഹാരാഷ്ട്ര നവംബര്‍ 16: സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, രാജ്യ നിര്‍മ്മാണമാണ് ആര്‍എസ്എസിന്‍റെയും അനുബന്ധ സംഘടനകളുടെയും ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൂനെയില്‍ സംഘടിപ്പിച്ച അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിലോ മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ ഉണ്ടാക്കുന്നതിലോ ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും ഞങ്ങളുടെ ആശയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ടെന്നും ഗഡ്ക്കരി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം പിരിയുകയും ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം ഇല്ലാതെ വരികയും ചെയ്തതോടെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പ്രത്യക്ഷമായി പരാമര്‍ശിക്കാതെയാണ് ഗഡ്കരി പ്രസംഗിച്ചത്.

Share
അഭിപ്രായം എഴുതാം