ജമ്മു നവംബർ 13: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘിച്ചു. രാജൗരി ജില്ലയിൽ പാകിസ്ഥാൻ പ്രകോപനമില്ലാതെയാണ് വെടിനിർത്തൽ ലംഘനത്തിന് തുടക്കമിട്ടതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. പരിക്കുകളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നവംബർ എട്ടിന്, പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു .