ന്യൂഡല്‍ഹി നവംബര്‍ 8: നെഹ്റു കുടുംബത്തിന് നല്‍കിയിരുന്ന പ്രത്യേക സുരക്ഷ ഗ്രൂപ്പ് (എസ്പിജി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പിന്‍വലിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷയാണ് പിന്‍വലിച്ചത്. ഇനി മുതല്‍ സെഡ് പ്ലസ് സുരക്ഷയായിരിക്കും ഇവര്‍ക്ക് ഉണ്ടായിരിക്കുക.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ എസ്പിജി സുരക്ഷ ആഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അല്ലാതെ എസ്പിജി സുരക്ഷ നല്‍കിയിരുന്നത് ഗാന്ധി കുടുംബത്തിന് മാത്രമായിരുന്നു.