ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ‘ആസാദി മാര്‍ച്ച്’

ഇസ്ലാമാബാദ് നവംബര്‍ 1: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ആസാദി മാര്‍ച്ച് ശക്തിപ്പെടുന്നു. ഒക്ടോബര്‍ 27നാണ് വലതുപക്ഷ രാഷ്ട്രീയക്കാരനായ ജാമിയത്ത് ഉലമ ഇസ്ലാം ഫസല്‍ നേതാവ് മൗലാന ഫസ്ലുര്‍ റഹ്മാന്‍ സമരം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഖാന്‍ രാജി വെയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

സാമ്പത്തിക തകര്‍ച്ച, ഭരണരംഗത്തെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ രാജി ആവശ്യപ്പെടുന്നത്. ഖാന്‍ രാജിവെയ്ക്കും വരെ സമരം തുടരുമെന്നും റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവരും സമരത്തില്‍ പങ്കുചേര്‍ന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം റാലി ആരംഭിച്ചു. അതേസമയം, പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ഖാന്‍ പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം