അംഗീകാരങ്ങള്‍ക്കായല്ല, അധികാരികള്‍ സത്യം മനസ്സിലാക്കാനായാണ് പോരാട്ടം: പുരസ്ക്കാരം നിരസിച്ച് ഗ്രെറ്റാ തുംബെര്‍ഗ്

ഗ്രെറ്റാ തുംബെര്‍ഗ്

സ്റ്റോക്ഹോം ഒക്ടോബര്‍ 30: അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല, അധികാരികള്‍ ശാസ്ത്രം സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാനായാണ് തന്‍റെ പോരാട്ടമെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റാ തുംബെര്‍ഗ് വ്യക്തമാക്കി. പുരസ്ക്കാരം നിരസിച്ചാണ് തന്‍റെ നിലപാട് ഗ്രെറ്റാ വ്യക്തമാക്കിയത്. എല്ലാ വര്‍ഷവും നല്‍കുന്ന പരിസ്ഥിതി പുരസ്ക്കാരത്തിനാണ് നോര്‍വേ, സ്വീഡന്‍, രാജ്യങ്ങള്‍ ഗ്രെറ്റയെ നാമനിര്‍ദ്ദേശം ചെയ്തത്. 52,000 ഡോളറാണ് സമ്മാനതുക. എന്നാല്‍, താന്‍ പോരാടിയത് പുരസ്ക്കാരങ്ങള്‍ക്ക് വേണ്ടിയല്ലെന്നും, പുരസ്ക്കാരം സ്വീകരിക്കില്ലെന്നും ഗ്രെറ്റാ വ്യക്തമാക്കി.

ആഗോളതാപനത്തിനെതിരെ സ്വീഡന്‍ പാര്‍ലമെന്‍റിന് മുന്നില്‍ എല്ലാ വെള്ളിയാഴ്ചയും ഗ്രെറ്റാ സമരം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഗ്രെറ്റായുടെ സമരം ലോകശ്രദ്ധയാകര്‍ഷിച്ചു. ഈ വര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ ഗ്രെറ്റാ സംസാരിച്ചിരുന്നു. ലോകം ഭരിക്കുന്ന നേതാക്കള്‍, ശാസ്ത്രത്തെ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നതാണ് തന്‍റെ ആവശ്യമെന്നും ഗ്രെറ്റ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം