മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല അന്തരിച്ചു

ബംഗളൂരു ഒക്ടോബര്‍ 30: മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല (90) ബുധനാഴ്ച അന്തരിച്ചു. മുതിര്‍ന്ന അഭിഭാഷകനായ മകന്‍റെയൊപ്പമാണ് വെങ്കടാചല താമസിച്ചിരുന്നത്. 2001ലാണ് വെങ്കടാചലയെ കര്‍ണാടക ലോകായുക്തയായി നിയമിച്ചത്.

അഴിമതിക്കെതിരായ അദ്ദേഹത്തിന്‍റെ സേവനത്തില്‍ ഭരണകൂടത്തില്‍ ഭയം ഉളവാക്കിയിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നൂറുകണക്കിന് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ഭരണത്തിലെ ദുരുപയോഗത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ജെഡി(എസ്) നേതാവ് എച്ച്ഡി കുമാരസ്വാമി, എന്നിവരും അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Share
അഭിപ്രായം എഴുതാം