എസ്പി ഉടന്‍ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനം നവീകരിക്കും: അഖിലേഷ്

ലഖ്നൗ ഒക്ടോബര്‍ 29: ഉത്തര്‍പ്രദേശ് 11 നിയമസഭാ സീറ്റുകളിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതോടെ സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് ചൊവ്വാഴ്ച പാര്‍ട്ടി സംഘടനയെ ഗ്രാമതലത്തിലേക്ക് ഉയര്‍ത്തുമെന്ന് അറിയിച്ചു. ‘ഞങ്ങള്‍ നിയമസഭാ മണ്ഡലത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുകയും ഗ്രാമതലത്തിലേക്കും ജനങ്ങളിലേക്കും എത്തിച്ചേരാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുകയും യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും ചെയ്യും’-യാദവ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് പ്രതികരിക്കാന്‍ എസ്പി നേതാവ് വിസമ്മതിച്ചു. ‘അവരുടെ തെറ്റുകള്‍ അവര്‍ തിരിച്ചറിയും, ഞാനതില്‍ പ്രതികരിക്കില്ലെ’ന്നും അഖിലേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാംപൂറിലും, ജലാല്‍പൂറിലും, സെയ്ദ്പൂറിലും എസ്പി വിജയിച്ചു.

Share
അഭിപ്രായം എഴുതാം