കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അശോക് തന്‍വാര്‍

ന്യൂഡല്‍ഹി ഒക്ടോബര്‍ 5: ഹരിയാന കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷയായിരുന്ന അശോക് തന്‍വാര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ശനിയാഴ്ച രാജിവെച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടി കടുത്ത ആന്തരിക വൈരുദ്ധ്യങ്ങള്‍ അനുഭവിക്കുകയാണെന്നും, വ്യക്തികളോടല്ല മറിച്ച് പാര്‍ട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥകളോടാണ് ദേഷ്യമെന്നും തന്‍വര്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗന്ധിക്കയച്ച കത്തില്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് തന്‍വറിന്‍റെ രാജി.

രാഷ്ട്രീയ എതിരാളികളല്ല, ഗുരുതരമായ ആന്തരിക വൈരുദ്ധ്യങ്ങളാണ് പാര്‍ട്ടി അനുഭവിക്കുന്നത്. അതാണ് രാജിക്കുള്ള കാരണമെന്നും തന്‍വര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളില്‍ ക്രമകേടുകള്‍ ഉണ്ടെന്ന് തന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →