ന്യൂഡല്‍ഹി ഒക്ടോബര്‍ 4: കേരളത്തിനും കര്‍ണാടകയ്ക്കെും മദ്ധ്യേയുള്ള എന്‍എച്ച്-766ലൂടെയുള്ള യാത്ര നിരോധനത്തിന് എതിരെയായി നിരാഹാര സമരം നടത്തുന്ന കേരളത്തിലെ യുവാക്കള്‍ക്ക് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വയനാട്ടിലെത്തിയ രാഹുല്‍, നിരാഹാര സമരത്തെ തുടര്‍ന്ന് ആശുപത്രിയിലായ പ്രവര്‍ത്തകരെ നേരില്‍ സന്ദര്‍ശിച്ചു.
‘ഞാന്‍ വയനാട്ടിലാണ്, യാത്ര നിരോധനത്തെ തുടര്‍ന്ന് നിരാഹാര സമരത്തിലായിരുന്നവരെ സന്ദര്‍ശിച്ചു’. കേരളത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലെ പ്രധാന കടുവ ആവാസവ്യവസ്ഥയിലെ രാത്രി ഗതാഗത നിരോധനം നീക്കാന്‍ കേരളത്തിലെ യുവാക്കള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതിഷേധിക്കുകയാണ്.