ന്യൂഡല്‍ഹി ഒക്ടോബര്‍ 3: ഡല്‍ഹി-കത്ര വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച ഫ്ളാഗ് ഓഫ് ചെയ്തു. നിലവിലെ 12 മണിക്കൂറില്‍ നിന്ന് 8 മണിക്കൂറിലേക്ക് ഡല്‍ഹിക്കും കത്രയ്ക്കും ഇടയിലുള്ള യാത്ര സമയം ഈ ട്രെയിന്‍ കുറയ്ക്കും. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ മറ്റെല്ലാ ദിവസവും ട്രെയിന്‍ ഓടും. ആദ്യ സര്‍വ്വീസ് ഒക്ടോബര്‍ 5ന് ആരംഭിക്കും.
22439 ന്യൂഡല്‍ഹി-കത്ര വന്ദേ ഭാരത് എക്സ്പ്രസ്, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6 മണിക്ക് പുറപ്പെട്ട് 2 മണിക്ക് കത്രയിലെത്തും. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ട്രെയിന്‍ എട്ട് മണിക്കൂറിനുള്ളില്‍ കത്രയിലെത്തും മുന്‍പ് അംബാല കാന്‍റ്, ലുധിയാന, ജമ്മു തവി എന്നിവിടങ്ങളില്‍ നിര്‍ത്തും.
റെയില്‍വേമന്ത്രി പീയുഷ് ഗോയല്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്മന്ത്രി ഹര്‍ഷ് വര്‍ധന്‍, കേന്ദ്രമന്ത്രി ജിതേന്ദര്‍ സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.